KOYILANDY DIARY

The Perfect News Portal

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകര്‍ നിര്‍ത്തിവെച്ചു

ഡല്‍ഹി> കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന്  ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകര്‍ നിര്‍ത്തിവെച്ചു.  ഏഴ് അന്താരാഷ്ട്ര സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹി വിമാനത്താവളത്തിലെ കാഴ്ചാപരിധി ഇപ്പോള്‍ 50 മീറ്ററില്‍ താഴെ മാത്രമാണ്. വിസാതാര, ജെറ്റ് എയര്‍വെയ്സ് എന്നീ വിമാനക്കമ്പനികള്‍ മൂടല്‍മഞ്ഞ് തങ്ങളുടെ സര്‍വീസുകള്‍ വൈകുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചു.

മൂടല്‍മഞ്ഞ് മൂലം 50 ട്രെയിനുകള്‍ വൈകിയോടുന്നതായി റെയില്‍വെ അറിയിച്ചു. ഡല്‍ഹി യമുന എക്സ്പ്രസ് വെയില്‍ മഞ്ഞ് മൂലം 12 വാഹനങ്ങള്‍ കൂട്ടിയിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലാകമാനം കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *