KOYILANDY DIARY

The Perfect News Portal

കനത്ത മഴ തുടരുന്ന കുടകില്‍ പെരമ്പാടി പാലം ഒലിച്ചുപോയി

ഇരിട്ടി: കനത്ത മഴ തുടരുന്ന കുടകില്‍ പെരമ്പാടി പാലം ഒലിച്ചുപോയി. തലശേരി- ബംഗളുരു അന്തര്‍സംസ്ഥാന പാതയിലെ പെരമ്പാടി തടാകത്തിനടുത്ത പാലമാണ് കുത്തൊഴുക്കില്‍ തകര്‍ന്നത്. തടാകം നിറഞ്ഞു കവിഞ്ഞൊഴുകിയ കനത്ത വെള്ളപ്പാച്ചിലില്‍ പാലത്തിന്റെ ഇരുവശവും ഇടിഞ്ഞു തകര്‍ന്നു. അടിയില്‍ പാലത്തിന്റെ കെട്ടും പിടുത്തവും ഇല്ലാതെ ഉപരിതലത്തില്‍ ടാര്‍ റോഡാണിനി ബാക്കി. ഇതിലൂടെ ഭാരവണ്ടികള്‍ കടന്നു പോയാല്‍ വന്‍ അപായത്തിനിടയാക്കും.

നൂറ് കണക്കിന് ചരക്ക് ലോറികളും കര്‍ണ്ണാടക കേരള ആര്‍ ടി സി ബസുകളും സ്വകാര്യ ടൂറിസ്റ്റ് ബസുകളും വിനോദയാത്രാ വാഹനങ്ങളും കടന്നു പോവുന്ന ഇന്റര്‍സ്റ്റേറ്റ് ഹൈവേയാണിത്. പ്രദേശത്തെ അപായാവസ്ഥ വിലയിരുത്താന്‍ കുടക് ജില്ലാ ഭരണകൂടവും ഉന്നത മേധാവികളും സ്ഥലത്തേക്ക് തിരിച്ചു. തലശേരി ബംഗളുരു പാതയിലെ പെരമ്പാടി പാലം ഒലിച്ചുപോയി.

Leave a Reply

Your email address will not be published. Required fields are marked *