KOYILANDY DIARY

The Perfect News Portal

കണ്ണൂര്‍ ആറളം ഫാം സ്‌കൂളിലെ 97 വിദ്യാര്‍ഥികള്‍ക്ക് ഇനി സൈക്കിളിൽ യാത്ര ചെയ്യാം

കണ്ണൂര്‍ ആറളം ഫാം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി സ്കൂളിലേക്ക് സ്വന്തം സൈക്കിളില്‍ പോകാം.എട്ട്, ഒന്‍പത് ക്ലാസ്സുകളിലെ 97 കുട്ടികള്‍ക്കാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സൗജന്യമായി സൈക്കിള്‍ നല്‍കിയത്.സ്കൂളിലേക്കുള്ള യാത്ര സുഗമമാക്കാനും വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയാനുമാണ് ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചത്.

ആറളം ഫാമിനകത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ എല്ലാവിധ സൗകര്യങ്ങളും ഉണ്ടെങ്കിലും കുട്ടികളുടെ കൊഴിഞ്ഞു പോക്ക് തടയാനാകുന്നില്ല എന്നതായിരുന്നു നേരിടുന്ന പ്രധാന പ്രശ്നം.ഇതിന് പരിഹാരം കാണാനായി കഴിഞ്ഞ വര്‍ഷമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പരീക്ഷണ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് സൈക്കിള്‍ നല്‍കുന്ന പദ്ധതി തുടങ്ങിയത്.

സൈക്കിള്‍ ലഭിച്ചതോടെ കുട്ടികളുടെ കൊഴിഞ്ഞു പോക്ക് കുറഞ്ഞു. അതിനെ തുടര്‍ന്നാണ് ഈ വര്‍ഷം കൂടുതല്‍ വിപുലമായി പദ്ധതി നടപ്പാക്കിയത്.ഇത്തവണ 97 കുട്ടികള്‍ക്കാണ് സൗജന്യമായി സൈക്കിള്‍ വിതരണം ചെയ്തത്.
സൈക്കിള്‍ ലഭിച്ചതോടെ ഇനി സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്ര ഉല്ലാസ യാത്രയാകുമെന്ന സന്തോഷത്തിലാണ് കുട്ടികള്‍.സൈക്കിള്‍ വിതരണം ചെയ്യുന്ന ചടങ്ങ് കണ്ണൂര്‍ ജില്ലാ കലക്റ്റര്‍ ടി വി സുഭാഷ് ഉദ്‌ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്,വൈസ് പ്രസിഡണ്ട് പി പി ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *