KOYILANDY DIARY

The Perfect News Portal

കണ്ണൂരില്‍ കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി: കാമുകി മരിച്ചു,

കണ്ണൂര്‍: ട്രെയിനിന് മുന്നിലേക്ക് ചാടിയ കമിതാക്കളില്‍ കാമുകി മരിച്ചു. കാമുകനെ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് കരിമ്പം പൂമംഗലത്തെ അതിര (20) ആണ് മരിച്ചത്. കാമുകന്‍ പന്നിയൂര്‍ പൂവ്വത്തെ അക്ഷയ് (19) നെയാണ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ആതിര ടിടിസി വിദ്യാര്‍ത്ഥിനിയും അക്ഷയ് പ്ലസ്ടു വിദ്യാര്‍ത്ഥിയുമാണ്. ബുധനാഴ്ച രാത്രി എട്ടേകാലിനാണ് ഇരുവരേയും ചെറുകുന്ന് താവം പുന്നച്ചേരി പിഎച്ച്‌സിക്ക് മുന്നില്‍ റെയില്‍വെ ട്രാക്കിനു സമീപം വീണുകിടക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടത്.

തുടര്‍ന്ന് നാട്ടുകാര്‍ വിവരമരിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് ജീപ്പില്‍ തന്നെ ഇരുവരേയും ചെറുകുന്ന് മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആതിര മരണപ്പെട്ടു. കണ്ണൂര്‍ ഡിസിആര്‍ബിയിലെ സിവില്‍ പോലീസ് ഓഫീസര്‍ ചവനപ്പുഴയിലെ മധുവിന്റെ മകളാണ് ആതിര.

Advertisements

Leave a Reply

Your email address will not be published. Required fields are marked *