KOYILANDY DIARY

The Perfect News Portal

യുവാവിന്റെ നഗ്നചിത്രങ്ങള്‍ കാട്ടി പണം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍

കൊച്ചി: യുവാവിന്റെ നഗ്നചിത്രങ്ങള്‍ കാട്ടി പണം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. വീഡിയോ ചാറ്റിങ്ങിനിടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നഗ്നചിത്രങ്ങളാക്കി മാറ്റി അതുകാട്ടി യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തില്‍ കലൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയില്‍ തേവര കോന്തുരുത്തി സ്വദേശി ആന്‍സണ്‍ എബ്രഹാം (24) ആണ് അറസ്റ്റിലായത്.

സ്വവര്‍ഗരതിക്കാരുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിലൂടെയാണ് പ്രതി ഇരകളെ കണ്ടെത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. ഈ ഗ്രൂപ്പുകളിലെ അംഗമായ ആന്‍സണ്‍ ഫേസ്ബുക്കില്‍ പലര്‍ക്കും ലിങ്ക് അയച്ചുകൊടുക്കുകയും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവര്‍ ഗ്രൂപ്പുകളുടെ ഭാഗമാവുകയും ചെയ്യും. പിന്നീട് ഇവരുമായി ചാറ്റിങ്ങും തുടര്‍ന്നു വിഡിയോ കോളും നടത്തുകയായിരുന്നു പതിവ്. ഇത്തരത്തിലാണു കലൂര്‍ സ്വദേശിയെയും ഗ്രൂപ്പില്‍ അംഗമാക്കിയത്.

കലൂരിലെ യുവാവുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടയില്‍ പല രീതിയിലുള്ള സ്ക്രീന്‍ ഷോട്ടുകള്‍ പകര്‍ത്തി നഗ്നത കൂട്ടിച്ചേര്‍ത്ത ശേഷമാണു ‘ബ്ലാക്ക്മെയിലിങ്’ നടത്തിയത്. കലൂര്‍ സ്വദേശിയുടെ ചില സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫേസ്ബുക് അക്കൗണ്ടുകളിലേക്ക് ഈ ചിത്രങ്ങള്‍ അയച്ചുകൊടുത്ത ശേഷമാണു ഭീഷണി തുടങ്ങിയതെന്നു പോലീസ് പറഞ്ഞു.

Advertisements

പരാതിക്കാരനെ ഭീഷണിപ്പെടുത്തി ഒരു തവണ പണം കൈപ്പറ്റിയ ഇയാള്‍ വന്‍തുകയ്ക്കു വേണ്ടി വീണ്ടും ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണു ഇതുസംബന്ധിച്ച്‌ കമ്മിഷണര്‍ എം.പി. ദിനേശിനു പരാതി നല്‍കിയത്. ക്രൈം ഡിറ്റാച്ച്‌മെന്റ് എസി ബിജു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള നിഴല്‍ പോലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതി വലയിലാവുകയായിരുന്നു. നിഴല്‍ പോലീസ് എസ്‌ഐ ഹണി കെ. ദാസ്, സൗത്ത് എസ് ഐ ദ്വിജേഷ്, എ എസ് ഐ നിസാര്‍, സിപിഒമാരായ സാനു, വിനോദ്, സാനു മോന്‍, വിശാല്‍, യൂസഫ്, ഷാജി, അനില്‍, ഷാജിമോന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *