KOYILANDY DIARY

The Perfect News Portal

ചാക്കില്‍ പൊതിഞ്ഞ് കുഴിച്ചിട്ടനിലയില്‍ മനുഷ്യശരീരം കണ്ടെത്തി

മാനന്തവാടി:  ദൃശ്യം സിനിമയെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടിനുള്ളില്‍ ചാക്കില്‍ പൊതിഞ്ഞ് കുഴിച്ചിട്ടനിലയില്‍ മനുഷ്യശരീരം കണ്ടെത്തി. എടവക പൈങ്ങാട്ടിരി നല്ലൂര്‍നാട് വില്ലേജ് ഓഫീസിന് എതിര്‍വശത്തെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിനുള്ളിലാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുരുഷന്റേതാണെന്ന് സംശയിക്കുന്നു.

ദുര്‍ഗന്ധം വമിക്കുന്ന മൃതശരീരത്തിന് ഏകദേശം ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. വിദഗ്ധമായി തെളിവു നശിപ്പിച്ച്‌ പോലീസിനെ കബളിപ്പിക്കാനുള്ള ശ്രമമാണ് നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചു മൂടിയതിലൂടെ കൃത്യം നടത്തിയവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായാണ് പോലീസിന്റെ വിലയിരുത്തല്‍. മറ്റെവിടെനിന്നോ കൃത്യം നടത്തിയതിനുശേഷം ഇവിടെ കൊണ്ടുവന്ന് കുഴിച്ചിട്ടതായിരിക്കാമെന്നാണ് കരുതുന്നത്.

ഒരു മാസം മുമ്പ് ഈ മുറിയില്‍ മണ്ണ് ഇളകിയ നിലയില്‍ കാണപ്പെട്ടിരുന്നു. എന്നാല്‍ അത് കാര്യമാക്കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം വീടുപണി എടുക്കുന്ന മണിയെന്ന ജോലിക്കാരന്‍ തറ നിരപ്പില്‍നിന്ന് മണ്ണ്  താഴ്ന്നുനില്‍ക്കുന്നത് കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് കരാറുകാരനെ അറിയിക്കുകയായിരുന്നു.

Advertisements

തുടര്‍ന്ന് മണ്ണ് മാന്തി നോക്കിയപ്പോള്‍ ചാക്കില്‍ കെട്ടിയ മൃതദേഹത്തിന് മുകളില്‍ ചെങ്കല്ല് കയറ്റിവെച്ച നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞതിനെ തുടര്‍ന്ന് മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ പി.കെ. മണിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തുകയും തൊഴിലാളികളില്‍നിന്നു മൊഴി ശേഖരിക്കുകയും ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *