KOYILANDY DIARY

The Perfect News Portal

കടലുണ്ടിയില്‍ അയ്യപ്പന്‍വിളക്കിന് കൊണ്ടുവന്ന ആന വിരണ്ടോടി

കോഴിക്കോട്: കടലുണ്ടിയില്‍ അയ്യപ്പന്‍വിളക്കിന് കൊണ്ടുവന്ന ആന വിരണ്ടോടി. നാടിനെ വിറപ്പിച്ചോടിയ ആന കോടക്കടവിന് സമീപത്ത് കടലുണ്ടി പുഴയില്‍ ചളിയില്‍ വീഴുകയും ചെയ്തു.

തുടര്‍ന്ന് ഒന്നര മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ആനയെ കരയിലെത്തിച്ചത്. കടലുണ്ടിയില്‍ അയ്യപ്പന്‍ വിളക്കിനായി കൊണ്ടുവന്ന ആന വിരണ്ടോടി കടലുണ്ടി പുഴയിലേക്കു ചാടുകയായിരുന്നു. ആന പുറത്തു ഉണ്ടായിരുന്ന യുവാവ് പുഴയില്‍ ചാടി രക്ഷപെട്ടു.

ട്രെയിന്‍ കടന്നു പോകുന്ന ശബ്ദം കേട്ടാണ് ആന വിരണ്ടതെന്നും നാട്ടുകാര്‍ പറയുന്നു. ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആനയെ കയറു കൊണ്ട് കെട്ടി വലിച്ചു കരയ്ക്കു എത്തിക്കുകയായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *