KOYILANDY DIARY

The Perfect News Portal

കക്ഷി രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവെച്ച്‌ തൊഴിലാളി സംഘടനകള്‍ ഒന്നിച്ച്‌ സമരരംഗത്തിറങ്ങണം: എം. റഹ്‌മത്തുല്ല

മേപ്പയ്യൂര്‍: മോദിസര്‍ക്കാര്‍ രാജ്യത്തെ വില്‍പ്പനച്ചരക്കായാണ് കാണുന്നതെന്ന് എസ്.ടി.യു. ദേശീയ ജനറല്‍ സെക്രട്ടറി എം. റഹ്‌മത്തുല്ല പറഞ്ഞു. രാജ്യത്തെ മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുതി കൊടുത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്.ടി.യു. തുറയൂര്‍ പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംഘടിത – അസംഘടിത തൊഴില്‍ മേഖലകളെല്ലാം പ്രതിസന്ധിയിലാണ്. മോട്ടോര്‍ വാഹന മേഖലയില്‍ ഉപജീവനം കണ്ടെത്തിയവര്‍ മറ്റു തൊഴിലുകള്‍ അന്വേഷിച്ച്‌ നടക്കുകയാണിപ്പോള്‍. കക്ഷിരാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവെച്ച്‌ തൊഴിലാളി സംഘടനകള്‍ ഒന്നിച്ച്‌ സമരരംഗത്തിറങ്ങിയില്ലെങ്കില്‍ രാജ്യത്തെ രക്ഷിക്കാനാവില്ലെന്നും റഹ്‌മത്തുല്ല പറഞ്ഞു.

സി.എ. അബൂബക്കര്‍ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷരീഫ മണലുംപുറത്ത്, എന്‍.കെ.സി. ബഷീര്‍, കെ.പി.സി. ഷുക്കൂര്‍, ബിജു കൂരാച്ചുണ്ട്, റഹീം പേരാമ്ബ്ര, മുജീബ് കോമത്ത്, നിയാസ് മുയിപ്പോത്ത്, കെ. മുഹമ്മദലി, സി.കെ. അസീസ്, നസീര്‍ പൊടിയാടി, വി.പി. അസ്സെനാര്‍ ഹാജി, തെനങ്കലില്‍ അബ്ദുറഹിമാന്‍, ഇബ്രാഹിം തറേമ്മല്‍, ടി. അബ്ദുറസാഖ് എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *