KOYILANDY DIARY

The Perfect News Portal

കക്കുളം പാടശേഖരത്തിലെ കൃഷി ശ്രീയുടെ നെൽകൃഷി സന്ദർശിച്ച് വിദ്യാർത്ഥികൾ

കൊയിലാണ്ടി: പുളിയഞ്ചേരി UP സ്കൂൾ കാർഷിക ക്ലബ്ബിലെ മുപ്പതോളം കുട്ടികൾ കക്കുളം പാടശേഖരത്തിലെ കൃഷി ശ്രീയുടെ നെൽകൃഷി സന്ദർശിച്ചു. അധ്യാപകരും പിടിഎ ഭാരവാഹികളുമടങ്ങിയ സംഘത്തെ കൃഷിശ്രീ ഭാരവാഹികളും മറ്റുകർഷകരും ചേർന്ന് സ്വീകരിച്ചു.

ഞാറ് പറിക്കുന്നതും നടുന്നതും നേരിൽകണ്ട് തൊഴിലാളികളുടൊപ്പം ഏറെ നേരം ചിലവഴിച്ചാണ് പാടത്തിറങ്ങിയ കുട്ടികളിൽ മടങ്ങിയത്. കൃഷിശ്രീയുടെ മറ്റ് നെല്ലിനമായ ഗന്ധകശാല, മുള്ളൻ കൈമ നെൽപാടങ്ങളും കുട്ടികൾ കണ്ടു. കൃഷി ശ്രീ ഭാരവാഹികളായ രാജഗോപാൽ, പ്രമോദ് രാരോത്ത്, ഹരീഷ്പ്രഭാത്, ശിവൻ മാസ്റ്റ്ർ, രാമകൃഷണൻ മാസ്റ്റർ തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു