KOYILANDY DIARY

The Perfect News Portal

ഓണനിറവ് 2022 പ്രകാശനം ചെയ്തു

കൊയിലാണ്ടി: ഓണനിറവ് 2022 പ്രകാശനം ചെയ്തു. രവി ചിത്രലിപി സംവിധാനം ചെയ്ത ഭാഷാശ്രീ ഓണ നിറവ് പേരാമ്പ്ര എം.എൽ.എ. ടി.പി രാമകൃഷ്ണൻ പ്രകാശനം ചെയ്തു. യുട്യൂബിൽ ഇതിനകം ആയിരങ്ങൽ കണ്ടുകഴിഞ്ഞ ഓണനിറവ് 2022 വൻ ഹിറ്റായി മാറുമെന്ന് പ്രതീക്ഷയിലാണ് പിന്നണി പ്രവർത്തകർ.

നിർമ്മാണം: ഭാഷാശ്രീ പേരാമ്പ്ര, ക്യാമറ എഡിറ്റിംഗ്: ലതീഷ് പാലയാട്, കല സുകുമാരൻ കൊയിലാണ്ടി, ചമയം: ശിവാസ് നടേരി, സ്വരാജ് ഒള്ളൂർ, പ്രൊഡക്ഷൻ കൺട്രോളർ: പ്രകാശൻ വെള്ളിയൂർ, സദൻ കൽപ്പത്തൂർ, പരസ്യകല: ഗ്രീൻ മീഡിയ കൊയിലാണ്ടി, രാജൻ കാവിൽ, അർച്ചന തുടങ്ങിയവർ വേഷമിട്ട ഓണ നിറവ് ആസ്വാദകരുടെ മനംകവർന്ന് മുന്നേറുകയാണ്. പ്രകാശന ചടങ്ങിൽ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ അണിനിരന്നു.