KOYILANDY DIARY

The Perfect News Portal

ഓട്ടോറിക്ഷകള്‍ക്കിടയിലേക്ക് ആഡംബരക്കാര്‍ പാഞ്ഞുകയറി ഓട്ടോ ഡ്രൈവര്‍ മരിച്ചു

ചെന്നൈ: നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ക്കിടയിലേക്ക് ആഡംബരക്കാര്‍ പാഞ്ഞുകയറി ഓട്ടോ ഡ്രൈവര്‍ മരിച്ചു. മൂന്നുപേര്‍ക്കു പരുക്കേറ്റു. ചെന്നൈയില്‍ ഇന്നു പുലര്‍ച്ചെയാണു സംഭവം. സംഭവത്തില്‍ ഇരുപത്തിരണ്ടുകാരനായ നിയമവിദ്യാര്‍ഥിയെ അറസ്റ്റു ചെയ്തു.

ചെന്നൈയില്‍ കത്തീഡ്രല്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന 12 ഓളം ഓട്ടോറിക്ഷകള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. നിയമവിദ്യാര്‍ഥി മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഓട്ടോറിക്ഷകളില്‍ ചിലത് പൂര്‍ണമായും ആഡംബരക്കാര്‍ ഭാഗികമായും തകര്‍ന്ന നിലയിലാണ്.

എന്താണു സംഭവച്ചതെന്നു മനസ്സിലായത് പൊലീസെത്തിയപ്പോള്‍ മാത്രമാണ്. എന്നാല്‍ പൊലീസ് വിദ്യാര്‍ഥിയെ രക്ഷിക്കാന്‍ മാത്രമാണ് ശ്രമിച്ചത്.’ – സംഭവം നേരില്‍ക്കണ്ട ഡ്രൈവര്‍ സുന്ദര്‍ പറഞ്ഞു. ഇരുപതു മിനിറ്റോളം കഴിഞ്ഞാണ് ആംബുലന്‍സുകളെത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *