KOYILANDY DIARY

The Perfect News Portal

ഒരേ സമയം ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിൽക്കുകയുമാണ് പ്രതിപക്ഷം ചെയ്യുന്നത്: മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: ചെറിയ പോരായ്മകള്‍ പോലും പെരുപ്പിച്ച്‌ കാണിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും ഒരുമിച്ചു നില്‍ക്കാതെ കേരളത്തിന് കൊറോണ പോലെ ഒരു മഹാമാരിയെ നേരിടാനാവില്ലെന്നും പ്രതിപക്ഷത്തോട് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍.

ഒരേ സമയം ഇരയ്‌ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയുമാണ് പ്രതിപക്ഷം ചെയ്യുന്നത്. ഒരു ഭാഗത്ത് തന്നോടു മിണ്ടരുത് എന്നു പറയുന്നു, മറുഭാഗത്ത് ജനങ്ങളെ വിവരം അറിയിക്കുന്നില്ല എന്നു പറയുന്നു. പ്രതിപക്ഷത്തിന്റെ കൂടെ സഹകരണത്തിലേ ഇത്തരമൊരു കാര്യത്തില്‍ മുന്നോട്ടുപോവാനാവൂ. എന്നാല്‍ ചെറിയ കാര്യങ്ങളെ പെരുപ്പിച്ചു കാണിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. റാന്നിയിലെ കുടുംബത്തിന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിലെ സ്പെല്ലിങ് തെറ്റുകളൊക്കെയാണ് അവര്‍ ചൂണ്ടിക്കാട്ടുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *