KOYILANDY DIARY

The Perfect News Portal

ഒക്ടോബർ 16 ന് നടത്തുന്ന കിടപ്പ് സമരം വിജയിപ്പിക്കും

കൊയിലാണ്ടി: കേരള പത്മശാലിയ സംഘം കൊരയങ്ങാട് ശാഖാ സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ.എം. മാധവൻ കാക്കൂർ ഉൽഘാടനം ചെയ്തു. ടി.പി.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ 30 ഓളം സമുദായങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഒ ഇ.സി. വിദ്യാഭ്യാസ ആനുകൂല്യം എടുത്തുകളയാൻ നടത്തുന്ന സർക്കാർ നീക്കത്തിനെതിരെ ഒക്ടോബർ 16 ന് സെക്രട്ടറിയേറ്റ് നടയിൽ നടത്തുന്ന കിടപ്പ് സമരം വിജയിപ്പിക്കാൻ തീരുമാനിച്ചു.

ജില്ലാ സെക്രട്ടറി അരുൺകുമാർ, യുവജന വിഭാഗം സംസ്ഥാന കമ്മിറ്റി അംഗം പ്രമോദ് കണ്ണഞ്ചേരി, പുതിയ പറമ്പത്ത് ബാലൻ,  പി.പി. സുധീർ, എ.വി. അഭിലാഷ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി. പി.പി.സുധീർ, (പ്രസിഡണ്ട്), പി.കെ.ശശി (വൈസ്  പ്രസിഡന്റ്‌),  എ.വി.അഭിലാഷ് (സെക്രട്ടറി), ടി.പി. പ്രശാന്ത്, വിനോദ് കണ്ണഞ്ചേരി(ജോ. സെക്രട്ടറി), ടി.പി. രാഘവൻ ( ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *