KOYILANDY DIARY

The Perfect News Portal

ഐഐഎം പ്രവേശന പരീക്ഷ നവംബര്‍ 26ന്

അടുത്ത അധ്യയനവര്‍ഷത്തെ ഐഐഎം പ്രവേശനത്തിനുള്ള പരീക്ഷ (ക്യാറ്റ് 2017)യ്ക്ക് വിജ്ഞാപനമായി. 2017  നവംബര്‍ 26ന് രാജ്യത്തെ 135 കേന്ദ്രങ്ങളിലായി പ്രവേശനപരീക്ഷ നടത്തും. അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആഗസ്ത് ഒമ്പതിന് ആരംഭിക്കും.

രാജ്യത്തെ 20 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലും തെരഞ്ഞെടുക്കപ്പെട്ട സര്‍വകലാശാലകളിലും മാനേജ്മെന്റ് ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ പ്രവേശനമാന ദണ്ഡമായി കണക്കാക്കുന്ന പ്രവേശന പരീക്ഷയാണിത്. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ വിന്‍ഡോ ആഗസ്ത് ഒമ്പതുമുതല്‍ സെപ്തംബര്‍ 20വരെ പ്രവര്‍ത്തിക്കും. വെബ്സൈറ്റ് https://iimcat.ac.in  വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *