ചെങ്ങോട്ടുകാവിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് വേണം: പി.ടി. ഉഷ എം.പിക്ക് നിവേദനം നൽകി
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഴയ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും നാഷണൽ ഹൈവേക്കും റെയിൽവേ പാളത്തിനും മുകളിലൂടെ ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന് ആവശ്യപെട്ട് ബിജെ പി കോഴിക്കോട് നോർത്ത് ജില്ല ജന സെക്രട്ടറി എസ് ആർ ജയ്കിഷ്, ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമാണ സമിതി പ്രസിഡണ്ട് അകത്തൂട്ട് ശശിന്ദ്രൻ, അനിരുദ്ധൻ എന്നിവർ രാജ്യസഭാ എം പി പി.ടി. ഉഷക്ക് നിവേദനം നൽകി. വിഷയത്തിൽ അടിയന്തര പ്രാധാന്യത്തോടെ ഇടപെടാം എന്ന് എംപി പറഞ്ഞു.



