KOYILANDY DIARY

The Perfect News Portal

എൻ. ജി. ഒ യൂണിയൻ ധർണ്ണ നടത്തി

കൊയിലാണ്ടി: കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, സംസ്ഥാന സർക്കാറിൻ്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, പി. എഫ്. ആർ. ഡി. എ. നയം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ. ജി. ഒ യൂണിയൻ കൊയിലാണ്ടി സൗത്ത് യൂനിറ്റ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്ത് ധർണ്ണ നടത്തി.

കേരള എൻ ജി ഒ യൂനിയൻ സംസ്ഥാന കൗൺസിൽ അംഗം കെ. മിനി ധർണ്ണ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ കൗൺസിൽ അംഗം ടി ശൈലേന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂനിയൻ ഏരിയ ട്രഷറർ കെ. രാജീവ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. യൂനിയൻ യൂനിറ്റ് കൺവീനർ കെ. .ടി വിജിത്ത് സ്വാഗതവും,  വി. കെ. കൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *