KOYILANDY DIARY

The Perfect News Portal

എല്ലാ ഡേ കെയര്‍ സെന്ററുകള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും

കൊച്ചി> കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലുള്ള എല്ലാ ഡേ കെയര്‍ സെന്ററുകള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്ന് മേയര്‍ സൌമിനി ജയിന്‍ അറിയിച്ചു. ജൂണില്‍ എല്ലാ ഡേ കെയറുകളും നഗരസഭയില്‍ രജിസ്ട്രര്‍ ചെയ്യണം. നഗരസഭയുടെ നിയമാവലി അനുസരിച്ച്‌ ലൈസന്‍സ് നല്‍കും. വാര്‍ഡ് തലത്തിലുള്ള ജാഗ്രത സമിതികള്‍ ഡെ കെയറുകള്‍ നിരീക്ഷിക്കും.

ഇന്നലെ പാലാരിവട്ടത്ത് ഡേ കെയറില്‍ ഒന്നരവയസുള്ള കുട്ടിയെ സ്ഥാപന ഉടമ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നത്. മേയര്‍ വിളിച്ചുചേര്‍ത്ത യോഗമാണ് തീരുമാനമെടുത്തത്. ഭൂരിഭാഗം ഡേ കെയറുകളും ലൈസന്‍സോ ആവശ്യമായ സൌകര്യങ്ങളോ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *