KOYILANDY DIARY

The Perfect News Portal

എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്സ് യൂണിയന്‍ നേതൃത്വത്തില്‍ ഹെഡ്പോസ്റ്റോഫീസ് ഉപരോധിച്ചു

വടകര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ തൊഴിലുറപ്പ് തൊഴിലാളികള്‍ എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്സ് യൂണിയന്‍ നേതൃത്വത്തില്‍ വടകര ഹെഡ്പോസ്റ്റോഫീസ് ഉപരോധിച്ചു. അടക്കാത്തെരുവില്‍ നിന്നും പ്രകടനമായാണ് തൊഴിലാളികള്‍ സമരത്തിനെത്തിയത്.

ആയിരങ്ങള്‍ പങ്കെടുത്ത ഉപരോധത്തെ തുടര്‍ന്ന് നഗരത്തിലെ എടോടി മേഖല സ്തംഭിച്ചു. കുടിശിക പൂര്‍ണമായും നല്കുക, തൊഴില്‍ദിവസം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നടപടി പിന്‍വലിക്കുക, കൂലിയും തൊഴില്‍ദിനങ്ങളും വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയിച്ചായിരുന്നു സമരം. യൂണിയന്‍ ജില്ലാ സെക്രട്ടറി കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.ടി. ചന്ദ്രി, പി. ശ്രീധരന്‍, ടി.കെ. കുഞ്ഞിരാമന്‍, എ.കെ. ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.പി.ഗോപാലന്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *