KOYILANDY DIARY

The Perfect News Portal

എന്‍.എസ്.എസ് നേതൃത്വ പരിശീലന ക്യാമ്പ്

കൊയിലാണ്ടി  > ഹയര്‍സെക്കണ്ടറി വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ഗ്രൂപ്പ്  ലീഡര്‍മാര്‍ക്കുളള  ജില്ലാതല പരിശീലന ക്യാമ്പ് എന്റിച്ച് 2015 കൊയിലാണ്ടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ആരംഭിച്ചു. കെ.ദാസന്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്തു. 112 എന്‍.എസ്.എസ് യൂണിറ്റുകളില്‍ നിന്നായി 630 എന്‍.എസ്.എസ് വളണ്ടിയര്‍മാരാണ് പങ്കെടുത്തത്. വാര്‍ഡ് കൗണ്‍സിലര്‍ പി.എം ബിജു അദ്ധ്യക്ഷനായി. പ്രിന്‍സിപ്പല്‍ എ.പി പ്രബീദ്, ഹെഡ്മാസ്റ്റര്‍ എം.എം ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ എസ്. ശ്രീജിത്ത് സ്വാഗതവും സബിത ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ട്രെയ്‌നര്‍ ബ്രഹ്മനായക മഹാദേവന്‍ ക്യാമ്പ് നയിച്ചു.