KOYILANDY DIARY

The Perfect News Portal

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി തുറയൂര്‍ സ്വദേശി അറസ്റ്റില്‍

കൊയിലാണ്ടി: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തുറയൂര്‍ സ്വദേശി സിറാജ് (49) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ രക്ഷിതാക്കള്‍ക്കൊപ്പം നേരിട്ടെത്തിയാണ് കുട്ടി പീഡന വിവരം പൊലീസിനെ അറിയിച്ചത്.
സിറാജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ പരാതി. തുടര്‍ന്ന് കൊയിലാണ്ടി സി.ഐ. എൻ. സുനിൽകുമാർ പ്രതിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയായിരുന്നു.

കുറ്റം സമ്മതിച്ചതിനെ തുടര്ന്ന് അറസ്റ്റ് രേഖപ്പെടുത്തി. സെപ്റ്റംബര്‍ പതിനഞ്ചിനാണ് കുട്ടിക്ക് നേരെ ശാരീരിക അതിക്രമമുണ്ടായത്. കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി. കുട്ടിയുടെ പരാതിയില്‍ പൊലീസ് സിറാജിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാളെ  കോടതിയില്‍ ഹാജരാക്കി. റിമാണ്ടു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *