KOYILANDY DIARY

The Perfect News Portal

എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മര്‍ദ്ദിച്ചു: പിതാവ് അറസ്റ്റിൽ

ദുബൈ: എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മര്‍ദിച്ച സംഭവത്തില്‍ പിതാവിനെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായുള്ള വഴക്കിനിടെ ഇയാള്‍ നിരന്തരം വടി കൊണ്ട് കുഞ്ഞിനെ മര്‍ദിക്കാറുണ്ടെന്ന് ദുബൈ പോലീസ് പറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി ഇയാള്‍ മര്‍ദന മുറ തുടരുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.

വീട്ടിലെ സോഫയില്‍ നിന്നു വീണു പരുക്കേറ്റുവെന്നു തെറ്റിദ്ധരിപ്പിച്ച് തിങ്കളാഴ്ചയാണ് ഏഷ്യക്കാരായ ദമ്പതികള്‍ കുഞ്ഞിനെ ദുബൈയിലുള്ള ലതിഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശരീരം മുഴുവനും മുറിഞ്ഞ പാടുകള്‍ കാണാനിടയായി. ഈ പാടുകള്‍ മര്‍ദിച്ചതിനെ തുടര്‍ന്നുണ്ടായതാണെന്ന് മനസിലായതോടെ ആശുപത്രി അധികൃതര്‍ ദുബൈ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

 വേദന സഹിക്കാന്‍ വയ്യാതെ കുഞ്ഞ് നിലവിളിക്കുകയായിരുന്നുവെന്ന് ദുബൈ പോലീസ് മനുഷ്യാവകാശ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ മൂര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് എട്ടുമാസമുള്ള ആണ്‍കുഞ്ഞിനെ ദുബൈ പോലീസ് മനുഷ്യാവകാശ വിഭാഗം ഏറ്റെടുത്തു. ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തിലായിരിക്കും കുട്ടി. ഭാര്യയുമായുണ്ടായ വഴക്കിനിടെ കുഞ്ഞ് കരഞ്ഞതു പിതാവിനെ പ്രകോപിപ്പിക്കുകയായിരുന്നുവെന്നും പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *