KOYILANDY DIARY

The Perfect News Portal

എഞ്ചിൻ സ്തംഭന സമരം സഘടിപ്പിച്ചു

ചേമഞ്ചേരി: പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേതിച്ച് യൂത്ത് കോൺഗ്രസ്സ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റി എഞ്ചിൻ സ്തംഭന സമരം സഘടിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂടോയിൽ വില 50 ഡോളറിൽ താഴെയായിട്ടും നികുതി ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച് മോദി സർക്കാർ. തീവെട്ടിക്കൊള്ള നടത്തുകയാണെന്ന് യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു.
സമരം മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് മേഹനൻ നമ്പാട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് മിഥുൻ കാപ്പാട് അധ്യക്ഷത വഹിച്ചു. മാടഞ്ചേരി സത്യനാഥൻ ജെറിൽ ബോസ്, ഷബീർ എളവനകണ്ടി, കെ.കെ ഫാറൂഖ്, PC റോഷൻ എന്നിവർ സംസാരിച്ചു. എ.കെ ജാനിബ്, ഷഫീർ കാഞ്ഞിരോളി, നിധിൻ തിരുവങ്ങൂർ, നിഖിൽ N, ഷഹീർ കാപ്പാട്, ധീരജ് പടിക്കലകണ്ടി, A.T. റിയാസ്, ജംഷി N.M, തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *