KOYILANDY DIARY

The Perfect News Portal

എക്‌സൈസ് സംഘം അരിക്കുളത്ത് 420 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും പിടികൂടി

കൊയിലാണ്ടി: അരിക്കുളം  കുതിരക്കുട ഭാഗത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 420  ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടിക്കൂടി. ആള്‍ സഞ്ചാരമില്ലാത്ത സ്ഥലത്ത് വലിയ ബാരലില്‍ സൂക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.

അബ്കാരി നിയമ പ്രകാരം കേസെടുത്തതായും പ്രതികളെകുറിച്ച് വിവരം ലഭിച്ചതായും റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി. അന്‍ഷാദ് പറഞ്ഞു. കോഴിക്കോട് ഇൻ്റലിജന്‍സ് ബ്യൂറോ ശേഖരിച്ച് നല്‍കിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

പ്രിവൻ്റീവ് ഓഫീസര്‍ എം. ഹാരിസ്, കോഴിക്കോട് ഐ.ബി. യിലെ പ്രിവൻ്റീവ് ഓഫീസര്‍ പ്രജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ  വിചിത്രന്‍, റഷീദ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *