എം.പി. ജയേഷിന് ഡോക്ടറേറ്റ്
കൊയിലാണ്ടി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഐ.ഐ.ടി. ഡൽഹിയിൽ നിന്നും നടത്തിയ പഠനത്തിൽ എം.പി. ജയേഷ് ഡോക്ടറേറ്റ് നേടി. ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹ്യൂമാനിറ്റിസ് ആൻ്റ് സോഷ്യൽ സയൻസ് നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ കേരളത്തിലെ അതിഥി തൊഴിലാളികളെ പറ്റി നടത്തിയ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
പ്രമുഖ ലേബർ ഇക്കോണോമിസ്റ്റും, കേരള ആസൂത്രണ ബോർഡ് അംഗവുമായ ഡോ. ജയൻ ജോസ് തോമസിൻ്റെ കീഴിലാണ് പഠനം നടത്തിയത്. വടകര അഴിയൂർ ചോമ്പാല കൊളരാട് തെരുവിലെ പരേതരായ കെ.സി. കണ്ണൻ്റെയും, ലക്ഷ്മിയുടെ മകനാണ്. ഭാര്യ. ഹരിത.