KOYILANDY DIARY

The Perfect News Portal

“ഉദയചന്ദ്രന് ഹൃദയപൂർവ്വം” സ്മരണാഞ്ജലി

ചേലിയ: യുവധാര മുത്തുബസാറിന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച പ്രശസ്ത നാടക രചയിതാവും സംവിധായകനും നടനുമായിരുന്ന ഒ. ഉദയചന്ദ്രനെ അനുസ്മരിച്ചു. ടി. സുരേഷ് ബാബു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് ഷീബ മലയിൽ അദ്ധ്യക്ഷതവഹിച്ചു.

ജനപ്രതിനിധികളായ കെ. ടി. എം. കോയ, കെ. എം. മജു, നാടക – സാംസ്‌കാരിക  പ്രവർത്തകരായ ടി. സുരേഷ്ബാബു, എം. നാരായണൻ, ഉമേഷ്‌ കൊല്ലം, ശിവദാസ് പൊയിൽക്കാവ്, അൻപു ശെൽവി, സി. വി. ബാലകൃഷ്ണൻ, ശശി പൂക്കാട്, കെ.മധു , വിജയരാഘവൻ ചേലിയ എന്നിവർ സംസാരിച്ചു. ചടങ്ങിൽ രാഗേഷ് സ്വാഗതവും  ബിനീഷ് നന്ദിയും പറഞ്ഞു.