KOYILANDY DIARY

The Perfect News Portal

ഇസ്താംബൂളിലേക്കുള്ള യാത്രക്കിടയില്‍ 42,000 അടി ഉയരത്തില്‍ യുവതിക്ക്‌ കുഞ്ഞ് ജനിച്ചു

ഗിനിയ: ഇസ്താംബൂളിലേക്കുള്ള യാത്രക്കിടയിലാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ അപ്രതീക്ഷിതമായി ഒരു കുഞ്ഞ് അതിഥി എത്തിയത്. 28 ആഴ്ച ഗര്‍ഭിണിയായിരുന്ന നാഫി ദിയാബിക്കാണ് ഗിനിയയുടെ തലസ്ഥാനമായ കൊണാര്‍ക്കിയില്‍ നിന്നും ആരംഭിച്ച വിമാനം യാത്ര ആരംഭിച്ചപ്പോള്‍ പ്രസവവേദന ഉണ്ടായത്. ഉടന്‍ തന്നെ വിമാന ജീവനക്കാര്‍ സഹായവുമായി എത്തി. സുന്ദരിയായ ഒരു കുഞ്ഞിന് നാഫി ജന്മം നല്‍കി,​ അതും 42,​000 അടി ഉയരത്തില്‍.

കുഞ്ഞിന് ഖദിജു എന്നാണ് പേരിട്ടിരിക്കുന്നത്. അമ്മയെയും കുഞ്ഞിനെയും ഇപ്പോള്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെ എയര്‍ലൈന്‍സ് തന്നെയാണ് വിവരം പുറത്തുവിട്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *