KOYILANDY DIARY

The Perfect News Portal

വെള്ളാപ്പള്ളി നടേശന്‍ കോളേജിലേക്ക് എസ് എഫ് ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ആലപ്പുഴ: കട്ടച്ചിറയിലെ വെള്ളാപ്പള്ളി നടേശന്‍ കോളേജിലേക്ക് എസ് എഫ് ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനമായെത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിലേക്ക് കല്ലെറിഞ്ഞു. കോളേജിനകത്തെ ഉപകരണങ്ങളും ചില്ലും കല്ലെറിഞ്ഞ് തകര്‍ത്തു.

പ്രദേശത്ത് ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടേയും കായംകുളം സിഐ, മാവേലിക്കര സിഐ, ചെങ്ങന്നൂര്‍ സിഐ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും അത് വകവെയ്ക്കാതെയാണ് വിദ്യാര്‍ത്ഥികള്‍ ക്യാംപസിനകത്തേക്ക് കടന്നത്.

വിദ്യാര്‍ത്ഥിയായ ആര്‍ഷിന്റെ ആത്മഹത്യാശ്രമത്തെത്തുടര്‍ന്നാണ് എസ്‌എഫ്‌ഐ കോളേജിലേക്ക് മാര്‍ച്ച്‌ നടത്തിയത്.ഇന്നലെയും ഇതേ വിഷയവുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ കോളേജില്‍ അക്രമം നടത്തിയിരുന്നു.

Advertisements
 മാനേജ്മെന്റ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച്‌ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഹോസ്റ്റല്‍മുറിയിലാണ് വിദ്യാര്‍ഥി ആത്മഹത്യാശ്രമം നടത്തിയത്. ഫാനില്‍ ലുങ്കി കെട്ടി തൂങ്ങാന്‍ ശ്രമിച്ച ആര്‍ഷിനെ, അലര്‍ച്ച കേട്ട് തൊട്ടടുത്ത മുറിയിലെ സഹപാഠികള്‍ കതക് തകര്‍ത്ത് അകത്തുകയറി രക്ഷപ്പെടുത്തി. ഉടന്‍ സ്വകാര്യ ആസ്പത്രിയിലെത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *