KOYILANDY DIARY

The Perfect News Portal

ഇറാനില്‍ പാര്‍ലമെന്റ് മന്ദിരത്തിലടക്കം ഇരട്ട ഭീകരാക്രമണം

ടെഹ്റാന്‍: ഇറാനില്‍ പാര്‍ലമെന്റ് മന്ദിരത്തിലടക്കം ഇരട്ട ഭീകരാക്രമണം. പാര്‍ലമെന്റിനുള്ളിലേക്ക്  നുഴഞ്ഞുകയറിയ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. തെക്കന്‍ ടെഹ്റാനില്‍ ഇമാം ആയത്തുള്ള ഖൊമേനിയുടെ ശവകുടീരവും ആക്രമിക്കപ്പെട്ടു. പാര്‍ലമെന്റിനുള്ളില്‍ മൂന്ന് സുരക്ഷാ ഗാര്‍ഡുകള്‍ക്ക് വെടിയേറ്റു. പാര്‍ലമെന്റിനുള്ളില്‍ ആളുകളെ ബന്ദികളാക്കിയെന്നും ഇറാനിലെ വാര്‍ത്താ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനിലെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ് ആത്മീയ നേതാവായിരുന്ന ആയത്തുള്ള ഖൊമേനിയുടെ ശവകുടീരം. ഇവിടെ ചാവേര്‍ ആക്രമണമാണുണ്ടായതെന്ന് പറയുന്നു. ഇവിടെ നിരവധി പേര്‍ക്ക് പരുക്കേറ്റതായും വിവരങ്ങളുണ്ട്. മൂന്ന് അക്രമികള്‍ പാര്‍ലമെന്റിനുള്ളില്‍ കടന്നതായാണ് റിപ്പോര്‍ട്ട്. മെട്രോ സ്റ്റേഷനുകളിലും വെടിവെപ്പുണ്ടായതായി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *