KOYILANDY DIARY

The Perfect News Portal

ഇന്ധന നികുതി: കൊയിലാണ്ടിയിൽ ബിജെപി സായാഹ്ന ധർണ

കൊയിലാണ്ടി: പെട്രോളിനും ഡീസലിനും കേരള സർക്കാർ നോക്കുകൂലി വാങ്ങുന്നെന്ന് ശ്രീ. പത്മനാഭൻ ആരോപിച്ചു. ഇന്ധന നികുതി കുറക്കാൻ തയ്യാറാവാത്ത സർക്കാർ നിലപാട് ജനവിരുദ്ധമാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനം തിരുത്താൻ സർക്കാർ തയാറാവണം. ഇന്ധന നികുതി കുറക്കാൻ തയാറാവാത്ത സർക്കാർ നിലപാടിനെതിരെ കൊയിലാണ്ടിയിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധർണ്ണയിൽ മണ്ഡലം പ്രസിഡണ്ട്‌ ജയികിഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വി.കെ. ജയൻ, വായനാരി വിനോദ്, അഡ്വ. വി സത്യൻ, കെവി സുരേഷ്, വികെ മുകുന്ദൻ, ഒ മാധവൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *