KOYILANDY DIARY

The Perfect News Portal

ഇന്ത്യയില്‍ ആദ്യമായി ഒരു പാമ്പിനെ സിടി സ്ക്കാനിന് വിധേയമാക്കി

വെള്ളമടിച്ച്‌ പാമ്പായി കിടക്കുന്നവരെ സിടി സ്കാനിന് വിധേയമാക്കിയാല്‍ അല്‍ഭുതമില്ല. എന്നാല്‍ ശരിയായ പാമ്പിനെ സിടി സ്കാനിന് വിധേയമാക്കിയാലോ? അല്‍ഭുതപ്പെടേണ്ട, ഇന്ത്യയില്‍ ആദ്യമായി ഒരു പാമ്പിനെ സിടി സ്ക്കാനിന് വിധേയമാക്കിയിരിക്കുകയാണ്.

ഗുരുതരമായി പരുക്കേറ്റ പെരുമ്പാമ്പിനെയാണ് കഴിഞ്ഞ ദിവസം സിടി സ്കാനിന് വിധേയമാക്കിയത്. ഭുവനേശ്വറിലെ ഒരു സ്വകാര്യ ക്ലിനിക്കിലാണ് സംഭവം.

പരുക്കുകളോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ പാമ്പിനെ സ്നേക്ക് ഹെല്‍പ്പ്ലൈന് വിഭാഗത്തിന് കൈമാറി. ഇതിന് ശേഷമായിരുന്നു പാമ്പിനെ സ്കാനിങ്ങിന് വിധേയമാക്കിയത്.

Advertisements

എക്സ്റേയ്ക്ക് പാമ്പിനെ വിധേയമാക്കിയെങ്കിലും വലിയ പരുക്കുകളൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇതിനെ തുടര്‍ന്നാണ് സിടി സ്കാനിന്റെ സാധ്യതകള്‍ തേടിയത്.

സര്‍ക്കാര്‍ ആശുപത്രിയില്‍ പാമ്ബിനെ സിടി സ്കാനിന് വിധേയമാക്കാന്‍ അനുവാദമില്ലാതെ വന്നതോടെയാണ് സ്വകാര്യ ആശുപത്രിയെ ഇതിനായി സമീപിച്ചത്.

സിടി സ്കാന്‍ നടത്തിയെങ്കിലും ഇനിയും കൂടുതല്‍ കൃത്യതയോടെ സ്കാന്‍ നടത്തേണ്ടതുണ്ട്. മലമ്പാമ്പിന് അനസ്തേഷ്യ നല്‍കിയെന്ന വാര്‍ത്ത് ഇന്ത്യയ്ക്ക് പുറത്തുനിന്ന് ഇതിന് മുന്‍പ് വന്നിട്ടുണ്ടെങ്കിലും പാമ്പിനെ സിടി സ്കാനിന് വിധേയമാക്കുന്നത് രാജ്യത്ത് ആദ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *