KOYILANDY DIARY

The Perfect News Portal

ഇന്ത്യന്‍ ഹോക്കി ടീമിനെ മലയാളിയായ പി.ആര്‍. ശ്രീജേഷ് നയിക്കും

ഡല്‍ഹി: റിയോ ഒളിംപിക്സിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ മലയാളിയായ പി.ആര്‍. ശ്രീജേഷ് നയിക്കും. ആദ്യാമായാണ് ഒളിംപിക് ഗെയിം മത്സരങ്ങളില്‍ ഒരു ഇന്ത്യന്‍ ടീമിനെ മലയാളി നയിക്കുന്നത്. ചാംപ്യന്‍സ് ഹോക്കിയില്‍ ഇന്ത്യയെ രണ്ടാം സ്ഥാനത്തെത്തിച്ച ശ്രീജേഷിന്റെ മിന്നുംപ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ക്യാപ്റ്റന്‍ പദവി.

ലൈംഗിക വിവാദത്തില്‍പെട്ട സ്ട്രൈക്കര്‍ സര്‍ദാര്‍ സിംഗ് ടീമില്‍ തിരിച്ചെത്തിയെങ്കിലും നായകപദവി നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല.ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ സുശീല ചാനു നയിക്കും.ബ്രസീല്‍ വേദിയാവുന്ന റിയോ ഒളിമ്ബിക്സിനുള്ള ഹോക്കി ദേശീയ ടീം നായകനായാണ് എറണാകുളം കിഴക്കമ്ബലം സ്വദേശിയായ ശ്രീജേഷിനെ നിയമിച്ചത്.സീസണിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ഹോക്കി താരത്തിനുള്ള ‘ധ്രുവബത്ര’ പുരസ്കാര നേട്ടത്തിനുപിന്നാലെയാണ് ശ്രീജേഷിന് ചരിത്രനിയോഗം