KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യന്‍ സൈന്യത്തിന് കരുത്തു പകരാന്‍ അപ്പാഷെ പോര്‍ വിമാനങ്ങള്‍ എത്തുന്നു

ഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് കരുത്തു പകരാന്‍ അപ്പാഷെ പോര്‍ വിമാനങ്ങള്‍ എത്തുന്നു. പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ എയര്‍ ചീഫ് ബി എസ് ധനോവ സേനക്കായി അപ്പാഷെ ഹെലികോപ്ടറ്ററുകള്‍ ഏറ്റുവാങ്ങും.

ലോകത്തിലെ തന്നെ അത്യാധുനിക ഹെലികോപ്റ്ററുകളില്‍ ഒന്നാണ് അപ്പാഷെ. എഎച്ച്‌ 64 ഇ. എട്ട് അപ്പാഷെ ഹെലികോപ്റ്ററുകളാണ് സേനയ്ക്കായി എത്തുന്നത്. അമേരിക്കന്‍ സൈന്യം ഉള്‍പ്പെടെ 14 രാജ്യങ്ങളുടെ സൈന്യത്തിന്റെ ഭാഗമാണ് അപ്പാഷെ ഹെലികോപ്റ്റര്‍. ഇത് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുന്നതോടെ സേനയുടെ കരുത്ത് വര്‍ദ്ധിക്കുമെന്നാണ് വ്യോമസേന വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. 22 അപ്പാഷെ ഹെലിക്കോപ്റ്ററുകള്‍ക്കുള്ള 13,952 കോടി രൂപയുടെ കരാര്‍ 2015 സെപ്റ്റംബറിലാണു വ്യോമസേനയും യുഎസ് ബോയിംഗും തമ്മില്‍ ഒപ്പിട്ടത്.

ഏത് ഇരുട്ടിനെയും ഭേദിക്കാനുള്ള കഴിവും , ഒപ്പം അത്യാധുനിക സെന്‍സറുകളും എഎച്ച്‌ 64ഇ അപ്പാഷെ ഹെലികോപ്റ്ററുകളുടെ പ്രത്യേകതയാണ്. ഹെല്‍ഫയര്‍ മിസൈല്‍, ഹൈഡ്ര 70 റോക്കറ്റ്, എന്നിവയും അപ്പാച്ചെയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു. വെടിയുണ്ടകള്‍ ചെറുക്കാന്‍ കെല്‍പ്പുള്ള കവചമാണ് അപ്പാഷെയ്ക്ക്. മിനിറ്റില്‍ 128 മിസൈലുകള്‍ പ്രയോഗിക്കാന്‍ കഴിയുന്നതും അപ്പാച്ചെയുടെ സവിശേഷതയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!