KOYILANDY DIARY

The Perfect News Portal

ഇനി ഓണ്‍ലൈനായും മത്സ്യം വാങ്ങാം

കോഴിക്കോട്: ഓണ്‍ലൈനായി മത്സ്യം വാങ്ങുന്നതിന് യുവേഴ്സ് ഫിഷ് ഓണ്‍ലൈന്‍ വ്യാപാരത്തിന് ഇന്ന് കോഴിക്കോട് തുടക്കമാകും. ക്യാഷ് ഓണ്‍ ഡെലിവറി, ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്, ഓണ്‍ലൈന്‍ ബാങ്കിങ് സൗകര്യങ്ങളും ലഭ്യമാണ്. ഏഴ് കിലോമീറ്ററിനുള്ളിലെ വ്യാപാരത്തിന് ഡെലിവറി ചാര്‍ജ് ഈടാക്കില്ലെന്നും യുവേഴ്സ് ഫിഷ് മാനേജ്മെന്റ് പാര്‍ടണര്‍ എന്‍.കെ. ലത്തീഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

www.yoursfish.com എന്ന വൈബ്സൈറ്റ് വഴിയാണ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യേണ്ടത്. 9562 709 999 എന്ന നമ്പറില്‍ നേരിട്ട് വിളിച്ചും 9539 537 299 എന്ന വാട്സാപ്പ് നമ്പര്‍ വഴിയും ബുക്കിംഗ് സൗകര്യമുണ്ട്. യുവേഴ്സ് ഫിഷ് വഴി ശുദ്ധമത്സ്യ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ചേവായൂര്‍ നെയ്ത്തുകുളങ്ങരയില്‍ നടക്കും. എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, എം.കെ. മുനീര്‍, മഞ്ഞളാംകുഴി അലി എന്നിവര്‍ പങ്കെടുക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *