KOYILANDY DIARY.COM

The Perfect News Portal

ഇനി ഇരുന്നൂറു രൂപയുടെ നോട്ടും ഇറങ്ങുന്നു

മുംബൈ: ഇനി ഇരുന്നൂറു രൂപയുടെ നോട്ടും ഇറങ്ങുന്നു. റിസര്‍ ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നോട്ട് അച്ചടി തുടങ്ങി. നോട്ടു ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ്. പുതിയ നോട്ടിന്റെ അച്ചടിക്ക് തുടക്കം കുറിച്ചത്. എന്നാല്‍ നോട്ട് അച്ചടിയുടെ കാര്യം റിസര്‍വ് ബാങ്ക് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തിനു ശേഷം ഇന്ത്യയില്‍ നോട്ട് ക്ഷാമം രൂക്ഷമായിരുന്നു. പഴയ 1000, 500 രൂപ നോട്ടുകളാണ് അസാധുവാക്കിയത്. ഇതിനു ശേഷം 500 രൂപ നോട്ടുകള്‍ പുതുതായി ഇറക്കിയിരുന്നു.

1000 രൂപ നോട്ടുകള്‍ ഇറക്കിയിരുന്നില്ല. 1000 രൂപയ്ക്കു പകരം 2000 രൂപ നോട്ടുകളാണ് പുറത്തിറക്കിയത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ 200 രൂപ നോട്ടുകള്‍ പുറത്തിറക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനം.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!