KOYILANDY DIARY

The Perfect News Portal

ആവശ്യക്കാരെന്ന വ്യാജേനയെത്തി പോലീസ് വില്‍പ്പനക്കാരില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷപെടുത്തി

ഡല്‍ഹി: ആവശ്യക്കാരെന്ന വ്യാജേനയെത്തി പോലീസ് വില്‍പ്പനക്കാരില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷപെടുത്തി. മൂന്നരലക്ഷം രൂപ പെണ്‍കുട്ടിക്ക് വില പറഞ്ഞ രണ്ട് യുവാക്കളെ പോലീസ് പിടികൂടുകയും ചെയ്തു.

ബീഹാറില്‍ നിന്ന് വിവാഹം ചെയ്തു കൊണ്ടുവന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് വേശ്യാവൃത്തിയിലേക്ക് തള്ളിവിടാന്‍ ഭര്‍ത്താവ് തീരുമാനിച്ചത്. സുഹൃത്തിനെ കൂട്ടുപിടിച്ച്‌ അവളെ വില്‍ക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നെ. വിവരമറിഞ്ഞ പോലീസ് പെണ്‍കുട്ടിയെ വാങ്ങാനെത്തിയവരെന്ന് തെറ്റിദ്ധരിപ്പിച്ച്‌ യുവാക്കളെ കുടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തങ്ങളുടെ വേശ്യാലയത്തിലേക്ക് ആവശ്യമുണ്ടെന്ന് പറഞ്ഞായിരുന്നു പോലീസ് ഇവരെ സമീപിച്ചത്.

നിരവധി തവണ നേരില്‍ക്കണ്ട് വിശ്വാസം നേടിയ ശേഷമാണ് പെണ്‍കുട്ടിയെ കാണാന്‍ പോലീസുകാര്‍ക്ക് സാധിച്ചത്. രക്ഷപെടുത്തിയ പെണ്‍കുട്ടിയെ ബീഹാറിലുള്ള വീട്ടില്‍ സുരക്ഷിതമായി എത്തിച്ചെന്ന് പോലീസ് അറിയിച്ചു. ബീഹാറില്‍ നിന്നു തന്നെയുള്ളവരാണ് പിടിയിലായ യുവാക്കള്‍.

Advertisements

Leave a Reply

Your email address will not be published. Required fields are marked *