KOYILANDY DIARY

The Perfect News Portal

തൊഴിലുറപ്പ് ജോലി ചെയ്യുന്ന വീട്ടമ്മയുടെ പണം എയര്‍ടെല്‍ ബാങ്ക് അക്കൗണ്ടിലേക്ക് പോയതായി പരാതി

കോഴിക്കോട്: മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചതിനെ തുടര്‍ന്ന് തൊഴിലുറപ്പ് ജോലി ചെയ്യുന്ന വീട്ടമ്മയുടെ പണം എയര്‍ടെല്‍ ബാങ്ക് അക്കൗണ്ടിലേക്ക് പോയതായി പരാതി. കോഴിക്കോട്ടെ മരുതോങ്കര പഞ്ചായത്തിലെ ജാനുവിനാണ് പണം നഷ്ടപ്പെട്ടത്.

ജാനുവിന്റെ സെപ്റ്റംബറിലെ വേതനം പഞ്ചായത്ത് അയച്ചപ്പോഴാണ് തുക എയര്‍ടെല്‍ ബാങ്കിംഗിലേക്ക് മാറിയത്. മരുതോങ്കര ഗ്രാമീണ്‍ ബാങ്കിലേക്കുവന്നു കൊണ്ടിരുന്ന പണമാണ് ആധാറുമായി ഫോണ്‍ ലിങ്ക് ചെയ്തതോടെ മൊബൈല്‍ കമ്പനിക്കു പോയത്. 3144 രൂപയാണ് എയര്‍ടെല്ലിലേക്ക് എത്തിയത്. സെപ്റ്റംബര്‍ മാസത്തെ തൊഴിലുറപ്പ് വേതനമാണിത്.

ആധാര്‍ നമ്പറിനെ ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ചതിന് ശേഷമാണ് പണം ഇവരറിയാതെ മൊബൈല്‍ കമ്പനി സൃഷ്ടിച്ച അക്കൗണ്ടിലേക്ക് മാറിയത്. നേരത്തേ മരുതോങ്കര ഗ്രാമീണ്‍ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു പണം വന്നിരുന്നത്. തൊഴിലുറപ്പ് വേതനം പഞ്ചായത്ത് ആധാര്‍ നമ്പറിനെ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിലേക്കാണ് അയച്ചിരുന്നത്. എന്നാല്‍ ഒടുവില്‍ അധാറുമായി ബന്ധപ്പെടുത്തിയത് എയര്‍ടെല്‍ മൊബല്‍ നമ്പര്‍ ആയിരുന്നു.

Advertisements

താന്‍ അറിയാതെ പണം എങ്ങനെ എയര്‍ടെല്ലിലേക്ക് മാറിയെന്നത് സംബന്ധിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട് ജാനു ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വ്യക്തികള്‍ ആവശ്യപെടാതെ തന്നെ കമ്പനികള്‍ അക്കൗണ്ട് ഉണ്ടാക്കി സബ്സിഡി തട്ടിയെടുക്കുന്നത് സംബന്ധിച്ച്‌ പരാതികള്‍ വ്യാപകമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *