KOYILANDY DIARY

The Perfect News Portal

അബ്ദുറഹിമാന്‍ സാഹിബ് അനുസ്മരണം

കോഴിക്കോട് : മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ സാഹിബ് മെമ്മോറിയല്‍ സിമ്ബോസിയം കമ്മിറ്റി, സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്, സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു. തളി ഗുരുവായൂരപ്പന്‍ ഹാളില്‍ നടന്ന പരിപാടി എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക പുരസ്കാരം ചരിത്രകാരന്‍ കെ.കെ.എന്‍ കുറുപ്പിന് എം.പി സമ്മാനിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എ.പി അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. മുരളി മോഹന്‍, ബി. സജീവ് എന്നിവര്‍ സംസാരിച്ചു. ഡോ. ഇ.കെ ഗോവിന്ദ വര്‍മ്മ രാജ സ്വാഗതവും മില്‍ഡ വര്‍ഗീസ് നന്ദിയും പറഞ്ഞു.
ഐ.എഫ്. ആര്‍.ഒ എക്സിക്യൂട്ടീവ് അംഗം ഡോ. പി. വിജിഷ സ്വാതന്ത്ര്യ സമര സേനാനി ഇ.കെ.ശങ്കരരാജ വര്‍മ്മയെ പറ്റിയുള്ള പ്രബന്ധം അവതരിപ്പിച്ചു.

പന്തിഭോജനം നടത്തിയതിനെ തുടര്‍ന്ന് കോവിലകത്ത് നിന്ന് പുറത്താക്കപ്പെടുകയും സ്വന്തം അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ നിന്ന് വിലക്കപ്പെടുകയും ചെയ്ത ശങ്കരരാജ വര്‍മ്മ സ്വാതന്ത്ര്യാനന്തരം രാജ്യത്ത് നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ നാദാപുരത്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു. കേരള സംസ്ഥാന രൂപീകരണത്തോടനുബന്ധിച്ച്‌ എം.എല്‍.എ സ്ഥാനം ഒഴിയേണ്ടി വന്നതിനു ശേഷം കൃഷി ജോലി ചെയ്തായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *