KOYILANDY DIARY

The Perfect News Portal

ആര്‍എസ്‌എസ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം പ്രവർത്തകൻ മരിച്ചു

കോഴിക്കോട്> ആര്‍എസ്‌എസുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഐഎം ചെറുകാവ് ലോക്കല്‍ കമ്മിറ്റിയംഗം പുതുക്കോട് പാറോളില്‍ പി. പി മുരളീധരന്‍ മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം.

2015 നവംബര്‍ 29നാണ് മുരളീധരന്‍ ആര്‍എസ്‌എസ് ആക്രമണത്തിനിരയായത്. ആയുധങ്ങളുമായി പാര്‍ടി ഓഫീസ് തകര്‍ക്കാന്‍ ലക്ഷ്യമിട്ടെത്തിയവര്‍ മുരളീധരനെയും ആക്രമിക്കുകയായിരുന്നു. ചികിത്സാ സഹായത്തിനായി പാര്‍ടി പ്രവര്‍ത്തകര്‍ സ്വരൂപിച്ച 10 ലക്ഷം രൂപ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുളീധരന്റെ ജ്യേഷ്ഠന് കൈമാറിയത് കഴിഞ്ഞ ദിവസമായിരുന്നു. മുരളീധരന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *