KOYILANDY DIARY

The Perfect News Portal

ആന്തട്ട ഗവ: യു.പി.യിലെ സ്‌ക്കൂൾ ലീഡർ തെരെഞ്ഞെടുപ്പ് ശ്രദ്ധേയമായി

കൊയിലാണ്ടി: ആന്തട്ട ജി.യു.പി സ്‌ക്കൂളിൽ നടന്ന സ്‌ക്കൂൾ ലീഡർ തെരെഞ്ഞടുപ്പ് കുട്ടികൾക്കും നാട്ടുകാർക്കും പുതുമയുള്ള  അനുഭവങ്ങൾ സമ്മാനിച്ചു. ഇലക്ഷൻ പ്രഖ്യാപനം മുതൽ എക്‌സിറ്റ് പോൾ വരെ ഉണ്ടായിരുന്ന തെരെഞ്ഞെടുപ്പിൽ റിട്ടേണിംങ് ഓഫീസർ മുതൽ പോളിംങ് ഓഫീസർ വരെയുളള ഉത്തരവാദിത്വങ്ങൾ കുട്ടികൾ തന്നെ ഏറ്റെടുത്തു.

ബാലറ്റ് പേപ്പറിൽ നടന്ന തെരഞ്ഞെടുപ്പ് കുട്ടികൾ തന്നെ ഒരുക്കിയ മാധ്യമ കവറേജ് കൊണ്ടും ശ്രദ്ധേയമായി. എക്‌സിറ്റ് പോൾ ഫലങ്ങൾ കൃത്യസമയത്തും അവർ സ്വീകരിച്ച മെതഡോളജി ശരിയായിരുന്നുവെന്നും ഉറപ്പിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. LKG കുട്ടികൾ മുതൽ ഏഴാംതരം വരെ 405 കുട്ടികൾ ആവേശത്തോടെ തെരഞ്ഞെടുപ്പിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *