KOYILANDY DIARY

The Perfect News Portal

ആഗോളവത്കരണവും സ്ത്രീ പ്രസ്ഥാനങ്ങളും എന്ന വിഷയത്തില്‍ സെമിനാർ സംഘടിപ്പിച്ചു

കണ്ണൂര്‍: സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളത്. എന്നാല്‍ രാജ്യത്തിനെ ഒറ്റു കൊടുത്തവരാണ് ആര്‍ എസ് എസ് കാരെന്ന് മഹിള അസോസിയേഷന്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളെ.

സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ മട്ടന്നൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ ആഗോളവത്കരണവും സ്ത്രീ പ്രസ്ഥാനങ്ങളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മറിയം ധാവ്ളെ.

ജനുവരി 27 മുതല്‍ 29 വരെ നടക്കുന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ നടത്തിയ സെമിനാറില്‍ ആയിരങ്ങള്‍ പങ്കെടുത്തു. എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായര്‍ക്ക് അനുശോചനം അറിയിച്ചു കൊണ്ടാണ് സെമിനാറിന് തുടക്കം കുറിച്ചത്.

Advertisements

കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ നിലപാടിനെ മറിയം ധാവ്ളെ വിമര്‍ശിച്ചു. കണ്ണൂരിലെ സഖാക്കളുടെ ത്യാഗം വളരെ വലുതാണ്.

മോദി ഭരണത്തിനെതിരെയുള്ള പോരാട്ടം പ്രധാനമായും നടക്കുന്നത് കേരളത്തിലാണ് അതില്‍ പ്രധാന പോരാട്ടം കണ്ണൂരില്‍ നിന്നാണെന്നും മറിയം ധാവ്ളെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *