KOYILANDY DIARY.COM

The Perfect News Portal

അവധിയില്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

ഡല്‍ഹി: നീണ്ട കാലം അവധിയില്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. അനധികൃതമായി അവധിയില്‍ പോയ 13000 ഓളം ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാനുള്ള നടപടിക്കാണ് റെയില്‍വേ ഒരുങ്ങുന്നത്.

ജീവനക്കാരെ തൊഴിലിനോട് പ്രതിബദ്ധത പുലര്‍ത്താന്‍ പ്രേരിപ്പിക്കാനും ബോധവത്കരിക്കാനുമുള്ള കാമ്ബയിന് റെയില്‍വേ തുടക്കമിട്ടു.

ആദ്യ ഘട്ട പരിശോധനയില്‍ അനധികൃതമായി നീണ്ട അവധിയില്‍ പോയ 13000 ജീവനക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് റെയില്‍വേ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഈ ജീവനക്കാരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാനാണ് റെയില്‍വെയുടെ തീരുമാനം.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!