KOYILANDY DIARY

The Perfect News Portal

അര്‍ഹതയുള്ള മുഴുവന്‍പേരെയും റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം: കെ.എസ്.കെ.ടി.യു.

കൊയിലാണ്ടി: അര്‍ഹതയുള്ള മുഴുവന്‍പേരെയും റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്‌
കെ.എസ്.കെ.ടി.യു താലൂക്ക് സപ്ലൈ ഓഫിലേക്ക് മാര്‍ച്ച് നടത്തി. യൂണിയന്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ. കുഞ്ഞമ്മദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു .പി.വി. മാധവന്‍ അദ്ധ്യക്ഷത വഹിച്ചു.സി. ബാലന്‍, മേയലാട്ട് ബാലകൃഷ്ണന്‍, എന്‍ .ആലി , കെ.വി. ബാലകൃഷ്ണന്‍, സി.എം. ബാബു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *