KOYILANDY DIARY

The Perfect News Portal

അരിക്കുളം ഗ്രാമപഞ്ചായത്തിൽ സത്വരം 2017 തീവ്രഫയൽ അദാലത്ത് ആരംഭിച്ചു

കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്തിൽ സത്വരം 2017 തീവ്രഫയൽ അദാലത്ത് ആരംഭിച്ചു. ഇന്ന് നടന്ന ബിൽഡിംഗ് പെർമിറ്റ്, നമ്പറിംഗ് തുടങ്ങിയവയുടെ 79 ഫയല്ലകൾ അദാലത്തിൽ പരിശോധന നടത്തി.ഇതിൽ 53 ഫയലുകൾ തീർപ്പുകല്പിച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത് പൊതുജനങ്ങൾക്ക് ഏറെ ആശ്വാസകരമായി.

23 -10 – 17 ന് ലൈസൻസ് അദാലത്ത് നടക്കും. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. രാധ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വി.എം ഉണ്ണി അദ്ധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി ശ്രീലേഖ, എം.എം സുധ, പ്രസാദ്. ആ തിര, രബീഷ് എന്നിവർ നേതൃത്വം നല്കി. സെക്രട്ടറി എൻ.പ്രദീപൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *