KOYILANDY DIARY

The Perfect News Portal

അനുമോദനവും കരിയര്‍ ക്ലാസ്സും സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശയുടെ ഭാഗമായി എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും കരിയര്‍ ക്ലാസ്സും സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി
ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷത വഹിച്ചു.
വൈസ്‌ചെയര്‍ പേഴ്‌സൺ വി.കെ.പത്മിനി, സ്ഥിരംസമിതി അംഗങ്ങളായ വി.സുന്ദരന്‍, വി.കെ. അജിത, നഗരസഭാംഗങ്ങളായ പി.എം.ബിജു, ഷാജി പാതിരിക്കാട്, വി.കെ.ലാലിഷ, കെ.ലത, കെ.ബിനില, പി.കെ.രാമദാസ്, ഡോ. പി.കെ.ഷാജി, എം.എം.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *