KOYILANDY DIARY

The Perfect News Portal

അദായ നികുതി ഓഫീസിനു മുന്നില്‍ അടുപ്പുകൂട്ടി സമരം

കോഴിക്കോട്: അദായ നികുതി ഓഫീസിനു മുന്നില്‍ അടുപ്പുകൂട്ടി സമരം. അടുക്കളയുടെ താളം തെറ്റിക്കുന്ന പാചകവാതക വിലവര്‍ദ്ധനവിനെതിരെ കെ.എസ്‌.കെ.ടി.യു ജില്ലാ വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അദായ നികുതി ഓഫീസിനു മുന്നില്‍ അടുപ്പുകൂട്ടി സമരം നടത്തി. സംസ്ഥാന വ്യാപകമായുള്ള പ്രക്ഷോഭത്തിൻ്റെ ഭാഗമായി പത്ത് അടുപ്പുകള്‍ കൂട്ടിയാണ് നൂറോളം വീട്ടമ്മമാര്‍ സമരത്തില്‍ പങ്കാളികളായത്.

ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ലതിക സമരം ഉദ്ഘാടനം ചെയ്തു. ഗ്യാസ് സിലിന്‍ഡറിന് നിരന്തരം വില കൂട്ടുന്നത് അടുക്കള സ്തംഭിപ്പിച്ചിക്കുന്ന തരത്തിലായിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. നാലു മാസത്തിനിടെ 200 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. മണ്ണെണ്ണയുടെ വിലയും കുത്തനെ കൂട്ടിയിരിക്കുകയാണ്. ഈ അവസ്ഥയില്‍ അടുക്കളയടച്ചുള്ള സമരത്തിലേക്ക് കേരളത്തിലെ വീട്ടമ്മമാര്‍ക്ക് ഇറങ്ങേണ്ടിവരും.കെ.എസ്‌.കെ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ.ദിനേശന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ.കുഞ്ഞിരാമന്‍, സി.ബാലന്‍, പി.ബാബുരാജ്, കെ.പി.ചന്ദ്രി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *