KOYILANDY DIARY

The Perfect News Portal

അടച്ചിട്ടവീട്ടില്‍ മോഷണശ്രമം

ഉള്ളിയേരി: ഉള്ളിയേരി പെട്രോള്‍ പമ്പിനു മുന്നിലുള്ള പി.കെ. ഇമ്പിച്ചിമൊയ്തിയുടെ അടച്ചിട്ട ദയവില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മോഷണശ്രമം നടന്നു. മുന്‍വാതിലിന്റെയും കിടപ്പുമുറിയുടെയും പൂട്ടുകള്‍ തകര്‍ത്തു. അലമാരയും തകര്‍ത്തിട്ടുണ്ട്.

വിലപിടിപ്പുള്ള വാതിലുകളാണ് തകരാറിലാക്കിയത്. പണവും സ്വര്‍ണവും വീട്ടില്‍ സൂക്ഷിച്ചിരുന്നില്ല. പ്രദേശത്ത് സുരക്ഷാചുമതലയുള്ള ഗൂര്‍ഖ രാജ്കുമാര്‍ പുലര്‍ച്ചെ മൂന്നുമണിക്ക് വീടിന്റെ ഗെയ്റ്റ് തുറന്നു കിടക്കുന്നത്  പരിശോധിച്ചപ്പോഴാണ് സംഭവമറിഞ്ഞത്. ഉടമ നല്‍കിയ പരാതിയില്‍ അത്തോളി പോലീസ് അന്വേഷണംനടത്തി. രണ്ടാഴ്ച മുമ്പ് ഇതേവീട്ടില്‍ മോഷണശ്രമം നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *