KOYILANDY DIARY

The Perfect News Portal

അച്ചന്‍കോവിലില്‍ വഴിയാത്രക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു

പത്തനംതിട്ട: അച്ചന്‍കോവില്‍ പാതയിലെ ചെമ്പനരുവിയില്‍ വഴിയാത്രക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. മാനസിക അസ്വാസ്ഥ്യമുള്ള ഒരാള്‍ തുണിക്കെട്ടുമായി  അപകടം നടന്ന  പാതയിലൂടെ  നടന്നുപോകുന്നത് കണ്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇദ്ദേഹമാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

 മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് താമസിക്കുന്നയാളല്ല മരിച്ചതെന്നാണ് പ്രാഥമിക വിവരം.കൊലവിളി നടത്തിയ ആന പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് മടങ്ങിയത്. അച്ചന്‍കോവില്‍ ചെമ്മനരുവി കടമ്പുപാറ അമ്പലത്തിന് സമീപമാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *