KOYILANDY DIARY

The Perfect News Portal

അംഗവാടി വിദ്യാർഥികൾക്ക് സൗജന്യയൂണിഫോം വിതരണം നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി പുളിയഞ്ചേരി 32ാം നമ്പർ അംഗവാടിയിലെ എല്ലാ കുട്ടികൾക്കും സൗജന്യമായി യൂണിഫോമും അംഗണപ്പൂമഴ പുസ്തകവും വിതരണം ചെയ്തു. ഐ.സി.ഡി.എസ്.ഓഫീസർ പി. പി .അനിത ഉദ്ഘാടനം ചെയ് തു. യു.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. കെ.ആരിഫ, എം.എം.കുമാരൻ എന്നിവർ സംസാരിച്ചു. പി.ടി.സുമ സ്വാഗതവും  പി.കെ.ഗീത നന്ദിയും പറഞ്ഞു.