സ്വര്‍ണ വില വീണ്ടും കുറഞ്ഞു
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് 33,160 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,145 രൂപയായി. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില.