KOYILANDY DIARY.COM

The Perfect News Portal

സി. ഹരീന്ദ്രൻ മാസ്റ്റരുടെ പേരിൽ, ആൾമാറാട്ടം നടത്തി വിവരാവകാശ ലേബലിൽ ആൾമാറാട്ടം ! 

.

വിവരാവകാശ ലേബലിൽ ആൾമാറാട്ടം ! നടുവത്തൂർ ശ്രീവാസുദേവാശ്രമം ഗവ . ഹയർ സെക്കണ്ടറി സ്‌ക്കൂൾ എസ്. എം.സി അംഗവും മുൻ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ദീർഘകാലം അധ്യാപകനും സ്ക്കൂൾ സർക്കാർ ഏറ്റെടുക്കുന്നതിന് നേതൃപരമായ പങ്കു വഹിച്ച വ്യക്തിയുമായ സി. ഹരീന്ദ്രൻ മാസ്റ്റരുടെ പേരിൽ, ആൾമാറാട്ടം നടത്തി പ്രസ്തുത സ്‌കൂൾ ഹെഡ്മിസ്ട്രസിന് വിവരാവകാശ പ്രകാരം അപേക്ഷ നൽകിയ സാമൂഹ്യ ദ്രോഹിയായ ആളെ കണ്ടെത്തുന്നതിനും നിയമപരമായ നടപടി സ്വീകരിക്കുന്നതിനും പോലീസ് അധികാരികളും സർക്കാരും തയ്യാറാകണമെന്ന് സ്‌ക്കൂൾ മാനേജ് മെൻ്റ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തിൽ എസ്. എം.സി ചെയർമാൻ പി.വി. വിജയൻ, പ്രിൻസിപ്പൽ കെ.കെ. അമ്പിളി, ഹെഡ്‌മിസ്ട്രസ് .എം. ജയജ , എസ് .എം.സി അംഗങ്ങളായ കെ.പി. ഭാസ്‌കരൻ, കെ.പി. വിനീത്, സി.ഹരീന്ദ്രൻ, കെ.ടി. രമേശൻ എന്നിവർ പങ്കെടുത്തു.

Share news